ശ്രീനഗർ : ജമ്മു കശ്മീരിൽ ആക്രിക്കടയിൽ സ്‌ഫോടനം. മോർട്ടർ ഷെല്ല് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സാംബ ജില്ലയിലാണ് സംഭവം. ബാർബ്രഹ്മണ പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
രജൗരി സ്വദേശിയായ മോഹൻലാലാണ് മരിച്ചത്. വിവരമറിഞ്ഞ് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോർട്ടർ ഷെല്ലുകൾ നിർവീര്യമാക്കിയതിന് ശേഷമാണ് ഇവിടെ എത്തിക്കാറുള്ളതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്നും ജമ്മു കശ്മീർ പോലീസ് കൂട്ടിച്ചേർത്തു.








