കൊച്ചി: പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചു. എറണാകുളത്താണ് സംഭവം. എറണാകുളം ഇരുമ്പനം സ്വദേശി മോഹനനാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയതിനാണ് പോലീസ് മോഹനനെ കസ്റ്റഡിയിലെടുത്തത്.












