കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിൽ ഒരാളായിരുന്ന നടൻ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടൻ എന്ന നിലയിൽ മാത്രമല്ല. നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇന്നസെന്റിന്റെ ഓർമ്മകളിലാണ് മലയാള താരലോകമിന്ന്.
സിനിമയിൽ കിരീടം വയ്ക്കാത്ത ചിരിതമ്പുരാക്കന്മാരിൽ ഒരാളാണെങ്കിലും സിനിമാ ലോകത്തേക്കുള്ള തന്റെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സാധാരണ സിനിമ മോഹികൾ ചെയ്യുന്നത് പോലെ തന്നെ മദ്രാസിനേക്കാണ് ഇന്നസെന്റും വണ്ടി കയറിയത് ദിവസക്കൂലിയായി ലഭിക്കുന്ന പതിനഞ്ച് രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അന്ന് അവിടെ ഷൂട്ട് ചെയ്ത പല സിനിമകളുടെയും ചെറിയ ഭാഗമായി. രണ്ട് വർഷം ഈ സ്ഥിതി തുടർന്നപ്പോൾ പച്ച പിടിക്കില്ലെന്ന് തോന്നി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലെത്തി, പല ബിസിനസുകളും ചെയ്തു നോക്കിയെങ്കിലും പലതും പരാജയപ്പെട്ടു. അങ്ങനെ ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ചെന്ന് ലേഡീസ് ബാഗ് വാങ്ങി നാട്ടിൽ ഹോൾസെയിലായി വിൽക്കുന്ന ബിസിനസ് ആരംഭിച്ചു.ഇങ്ങനെ ബിസിനസ് ആവശ്യത്തിന് പളാളാത്തുരുത്തിയിലൂടെ പോവുകയായിരുന്ന ഇന്നസെന്റ് ഒരു നടനെ കണ്ടു. അതാണ് താൻ വീണ്ടും സിനിമാ ലോകത്ത് തന്നെ ഒരു കൈ കൂടെ നോക്കാമെന്ന് തീരുമാനിച്ച സംഭവം എന്ന് ഇന്നസെന്റ് ഒരിക്കൽ പറഞ്ഞിരുന്നു.
പള്ളാത്തുരുത്തിയിലൂടെ ഇന്നസെന്റ് പോകുമ്പോൾ സാക്ഷാൽ സുകുമാരൻ കാറിൽ ഉറങ്ങിപ്പോവുന്നതാണ് കണ്ടത്. താനും അങ്ങനെ പോവേണ്ടവനല്ലേ എന്നോർത്ത് തിരിച്ചു പോയെന്നാണ് നടൻ അന്ന് പറഞ്ഞത്.അന്നത്തോടെ ബിസിനസ് നിർത്തി ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് നിർമ്മാണകമ്പനി ആരംഭിച്ച് ചിത്രങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു.
Discussion about this post