ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് പൂർണ സഹകരണം ഉറപ്പു നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തായായാൽ ഡൽഹിയും ഡെറാഡൂണും തമ്മിലുള്ള ദൂരം രണ്ടര മണിക്കൂറായി കുറയും. ഡൽഹി മുതൽ ഡെറാഡൂൺ വരെയുള്ള ദൂരം നിലവിൽ 235 കിലോമീറ്ററാണ്.
എക്‌സ്പ്രസ് വേ വരുന്നതോടെ ഇത് 210 കിലോമീറ്ററായി കുറയും. ആറര മണിക്കൂർ സമയമാണ് ഇരു പ്രദേശങ്ങളും തമ്മിലുള്ളത്. ഇതാണ് രണ്ടര മണിക്കൂറിലേക്ക് ചുരുങ്ങുന്നത്. എക്‌സ്പ്രസ് വേയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ അടക്കം വേഗത്തിലാണ് പുരോഗമിക്കുന്നത്. പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി രാത്രിയിലും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞി.
നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകി. 2024 മാർച്ചോടെ എക്‌സ്പ്രസ് വേയുടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ രീതിയിൽ ഉത്തേജനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post