ന്യൂഡൽഹി: ബിസിസിഐയുടെ വാർഷിക കരാറിൽ ആദ്യമായി ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഗ്രൂപ്പ് സിയിലാണ് ബിസിസിഐ സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് പ്രതിഫലം.
രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയിൽ ഉള്ളത്. ഏഴ് കോടി രൂപയാണ് ഇവരുടെ പ്രതിഫലം. ഹർദ്ദിക പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവരാണ് എ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. അഞ്ച് കോടി രൂപയാണ് ഇവരുടെ പ്രതിഫലം.
ചേതേശ്വർ പുജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഉൾപ്പെടുന്ന കാറ്റഗറി ബിയിൽ മൂന്ന് കോടി രൂപയാണ് പ്രതിഫലം. ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന സഞ്ജു ഉൾപ്പെടുന്ന സി കാറ്റഗറിയിൽ ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ ഠാക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശ്രീകർ ഭരത് എന്നിവരാണ് ഉള്ളത്.
Discussion about this post