കാഠ്മണ്ഡു: പിടികിട്ടാപ്പുള്ളിയും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാൽ സിങ് നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സംരക്ഷണം നൽകരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വഴിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യ ആവശ്യമറിയിച്ചതിന് പിന്നാലെ നേപ്പാൾ അമൃത്പാൽ സിങിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. നിരവധി പേരുകളിൽ ഒന്നിലധികം വ്യാജ പാസ്‌പോർട്ടുകൾ ഉള്ളതിനാൽ അമൃത്പാൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകൾ ഏറെയെന്നിരിക്കെയാണ് നേപ്പാൾ പുതിയ നടപടി സ്വീകരിച്ചത്.
അതേസമയം രാജ്യ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത് പാൽ സിങ്ങിന്റ ബന്ധു അടക്കം 7 പേരെ കൂടി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 4 പ്രതികളെ ഞായറാഴ്ച ദിബ്രു ഗഡിൽ എത്തിച്ചിരുന്നു. രണ്ടാം ഭിന്ദ്രൻ വാലയെന്നും ഇന്ത്യൻ ബിൻ ലാദൻ എന്നും അമൃത്പാൽ സിങ്ങിന് വിളിപ്പേരുണ്ട്.
Discussion about this post