വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. ടെന്നസിയിലെ നാഷ്വില്ലെയിലെ എലിമെന്റി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.
കോൺവെന്റ് സ്‌കൂളിലെത്തിയ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. അക്രമി ഒരു സ്ത്രീയായിരുന്നുവെന്നാണ് വിവരം. ഇവരെ സംഭവസ്ഥലത്തെത്തിയ ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തിയതായി നാഷ്വില്ലെ പോലീസ് വ്യക്തമാക്കി. 28 കാരിയായ യുവതി രണ്ട് ആക്രമണ രീതിയിലുള്ള റൈഫിളുകളും ഒരു കൈത്തോക്കും കൈവശം വച്ചിരുന്നുവെന്നും അവർക്ക് സ്കൂളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉടൻ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
ആറാം ക്ലാസുവരെ പ്രീസ്‌കൂൾ ക്ലാസുകളുള്ള ഇവിടെ 200-ഓളം വിദ്യാർത്ഥികൾ പഠിക്കുന്നതായാണ് വിവരം













Discussion about this post