തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോസീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാണിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി വിവിധ യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നതിനിടെയായിരുന്നു യുവമോര്‍ച്ചയുടെ പ്രക്ഷോഭം.
മാര്‍ച്ച് ക്ലിഫ് ഹൗസിന് പുറത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.സുധീറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാണിയുടെ രാജി ആവശ്യപ്പെട്ട് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തും.
Discussion about this post