ന്യൂഡൽഹി: രാമനവമി ഘോഷയാത്രകൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ. ബംഗാളിലെ ഹൗറയിൽ ഘോഷയാത്രക്ക് നേരെ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു. പോലീസ് നോക്കി നിൽക്കെയായിരുന്നു മതമൗലികവാദികളുടെ അഴിഞ്ഞാട്ടം.
ഗുജറാത്തിലെ വഡോദരയിൽ ഫത്തേപ്പുരയിലും രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറ് നടന്നു. അവിടെയും അക്രമികൾ വാഹനങ്ങൾ ആക്രമിച്ചു. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ഹൗറയിൽ മുസ്ലീം പള്ളിക്കുള്ളിൽ നിന്നായിരുന്നു കല്ലേറ് നടന്നത്. ഘോഷയാത്രക്ക് മണിക്കൂറുകൾ മുൻപേ അക്രമികൾ പള്ളിക്കുള്ളിൽ തമ്പടിച്ചിരുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
#WATCH | West Bengal: Ruckus during 'Rama Navami' procession in Howrah; vehicles torched. Police personnel on the spot. pic.twitter.com/RFQDkPxW89
— ANI (@ANI) March 30, 2023
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ അഞ്ഞൂറോളം പേർ അടങ്ങുന്ന ആൾക്കൂട്ടം രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ പത്ത് പോലീസുകാർക്കും 2 സാധാരണക്കാർക്കും പരിക്കേറ്റു. അക്രമികൾ 13 വാഹനങ്ങൾ കത്തിച്ചു. ഒടുവിൽ പോലീസ് കണ്ണീർ വാതകവും പ്ലാസ്റ്റിക് പെല്ലറ്റുകളും പ്രയോഗിച്ചു.
Discussion about this post