തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെ ഭയമില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ കോഴ സംബന്ധിച്ച ബിജു രമേശിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടും. ബിജുരമേശിനെതിരെ താന്‍ കൊടുത്ത മാനനഷ്ടക്കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി ബിജുരമേശിന്റെ ദൂതന്മാര് തന്നെ വന്നുകണ്ടിരുന്നുവെന്നും കെ.ബാബുപറഞ്ഞു.
ഇന്ന് രാവിലെ കെ.എം മാണിയെ കാണാന്‍ പ്രശാന്തിയിലെത്തിയ ബാബു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു..
തന്റേത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമായിരുന്നു. കെ.എം. മാണിയില്ലാത്ത ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നു നടക്കുന്നതെന്നും, തന്നോട് ഏറെ വാത്സല്യവും പ്രോത്സാഹനവും നല്കിയ ആളെന്ന നിലയ്ക്കാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയതെന്നും മന്ത്രി പറഞ്ഞു. തന്റെ വകുപ്പിലും മറ്റും ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നിട്ടുള്ള മാണിസാര്‍ വീട്ടിലെ കാരണവരെപ്പോലെ പ്രയപ്പെട്ട വ്യക്തിയായിരുന്നു എന്നും ബാബു പറഞ്ഞു.
Discussion about this post