സ്‌പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടും സെൻഡയയും മൂന്നാറിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഡ്ഢിദിനത്തിൽ കേരള ടൂറിസം വകുപ്പ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ആളുകൾ രംഗത്തെത്തി. ശരിക്കും ഇവർ മൂന്നാറിൽ എത്തിയോ എന്നാണ് എല്ലാവരുടെയും സംശയം.
മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ടോം ഹോളണ്ടും സെൻഡയയും ഇന്ത്യയിലെത്തിയിരുന്നു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും പ്രണയജോഡികളായ ഇരുവരും മൂന്നാർ സന്ദർശിച്ചു എന്ന തരത്തിലുള്ള വാർത്തകളും കേരള ടൂറിസം വകുപ്പ് ഔദ്യോഗിക പേജിലൂടെ പ്രചരിപ്പിച്ചു.
എന്നാൽ ഈ ചിത്രം മോർഫ് ചെയ്തതാണെന്നും സെൻഡയയുടെയും ടോം ഹോളണ്ടിന്റെയും ചിത്രം യുഎസിലെ ബോസ്റ്റണിൽ നിന്നുള്ളതാണെന്നും തെളിഞ്ഞു.
https://twitter.com/hpspideywayne/status/1518651349717688325?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1518651349717688325%7Ctwgr%5E80e7080f6e6a4f1f31add8e2c0c67de72f37518f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Fentertainment-news%2Fhollywood-news%2Ftom-holland-and-zendaya-are-vacationing-in-kerala-see-viral-photo-articleshow.html
ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽ നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ചോദിക്കുന്നത്.
”റിയാസല്ലേ നിങ്ങളുടെ മന്ത്രി അപ്പോൾ ഇതല്ല ഇതിനപ്പുറം പ്രതീക്ഷിക്കാ” എന്ന് ചിലർ കമന്റ് ബോക്‌സിൽ പറഞ്ഞു. താരങ്ങൾക്ക് പിന്നിൽ അരിക്കൊമ്പൻ നിൽക്കുന്ന ചിത്ര മോർഫ് ചെയ്ത് ചിലർ കമന്റ് ബോക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിൽ ആരും ഇല്ലാഞ്ഞിട്ട് ആണോ ഇങ്ങനെ ഫോട്ടോഷോപ്പ് ചെയ്തു നാണം കെടുന്നത് എന്ന് ചിലർ പ്രതികരിക്കുന്നു. ഒരു സർക്കാർ വകുപ്പ് ഇത്രയ്ക്ക് തരം താഴ്ന്നു പോകരുത് എന്നും ചിലർ പറയുന്നുണ്ട്.
Discussion about this post