സോഷ്യല്‍ മീഡിയ ഐഡന്റിറ്റി അഥവാ സോഷ്യൽ മീഡിയ ബ്രാൻഡിംഗ് എന്നത് ഇന്നത്തെക്കാലത്ത് ഏറ്റവും ചെലവ് ചുരുങ്ങിയതും അതെ സമയം കൂടുതൽ കസ്റ്റമേഴ്‌സിലേക്ക് എത്തിച്ചേരാൻ സാഹായിക്കുന്നതുമായിട്ടുള്ള ഉപാധിയാണ്. ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കഴിഞ്ഞു.
ടെക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍ഡയറക്റ്റ് ബ്രാന്‍ഡിംഗ് ആണ്. റേഡിയോ ടിവി പരസ്യങ്ങളെ പോലെ പരസ്യങ്ങള്‍ കാണാനോ കേള്‍ക്കാനോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല.അത് തന്നെയാണ് സോഷ്യൽ മീഡിയ ബ്രാൻഡിംഗിനെ ജനകീയമാക്കുന്ന ഘടകവും. മറ്റു ബ്രാൻഡിംഗ് രീതികളിൽ നിന്നും വിഭിന്നമായി പരസ്യങ്ങള്‍, കണ്ടന്റ് മാര്‍ക്കറ്റിംഗ് എന്നിവ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്.
സോഷ്യൽ മീഡിയ ബ്രാൻഡിംഗ് എങ്ങനെ ചെയ്യാം എന്ന് പഠിപ്പിക്കുന്ന നിരവധി വെബ്‌സൈറ്റുകൾ, ആപ്പുകൾ , ഓൺലൈൻ ക്ളാസുകൾ എന്നിവ ലഭ്യമാണ് എന്നതാണ് സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം. അതിനാൽ ഈ ലോക്ക് ഡൗൺ കാലത്ത് അത്തരം കോഴ്‌സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ആവശ്യമായ അറിവുകൾ നേടിയെടുക്കാവുന്നതാണ്.
സോഷ്യൽ മീഡിയ ബ്രാൻഡിംഗ് ഏജൻസികളെ ഏൽപ്പിക്കുമ്പോൾ പലപ്പോഴും സംരംഭകർക്ക് അമളി പറ്റുന്നത് സ്വാഭാവികമാണ്. ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിനായി സോഷ്യൽ മീഡിയ ബ്രാൻഡിംഗിനെ പാറ്ട്ടി സംരംഭകർ സ്വയം മനസ്സിലാക്കിയിരിക്കുന്നത് ഗുണകരമാണ്.കൃത്യമായ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് പ്ലാനിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് വരെ ഈ അവസരം വിനിയോഗിച്ചിട്ടില്ല എങ്കിൽ ഇനി പ്രയോജനപ്പെടുത്താം.
സ്ഥിരം സോഷ്യല്‍മീഡിയയില്‍ കാണുന്ന ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്ക്, നിങ്ങളുടെ ബ്രാന്‍ഡ് ജനങ്ങളുടെ മനസില്‍ വളരെപ്പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് ബ്രാന്‍ഡ് ലോയല്‍റ്റി എന്ന ഘടകം വര്‍ധിപ്പിക്കും.
Discussion about this post