ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നു. റമദാൻ മാസം ഹിജാബ് ധരിക്കാതെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീകൾക്ക് നേരെയാണ് ആക്രമണം.
ഹിജാബ് ധരിക്കാതെ വന്നത് ചോദ്യം ചെയ്ത യുവാവ് സ്ത്രീകൾക്ക് നേരെ തൈര് ഒഴിക്കുകയായിരുന്നു. ഇറാനിലെ വടക്ക് കിഴക്കൻ നഗരമായ ഷാൻഡിസിലാണ് സംഭവം.
അതേസമയം ഹിജാബ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്ന സ്ത്രീകളെ യാതൊരു ദയയുമില്ലാതെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ജുഡീഷറി മേധാവി. ഹിജാബില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നത് നമ്മുടെ മൂല്യങ്ങളോടുള്ള ശത്രുതയ്ക്ക് തുല്യമാണ്’,
ഇത്തരം അസ്വാഭാവിക പ്രവൃത്തികൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും ദയയില്ലാതെ വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സിനി ഇജീ മുന്നറിയിപ്പ് നൽകി.
Discussion about this post