തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് മടങ്ങിവരണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ക്ഷണം നിരസിച്ച് ആര്‍എസ്പി. മുന്നണിമാറ്റം രാഷ്ട്രീയസാദാചരത്തിന് ചേര്‍ന്നതല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നോക്കിയവാരാണ് എല്‍ഡിഎഫ്. വി.എസ് ജയിലിലടച്ച പിള്ളയുടെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് സീറ്റ് നല്കി. പ്രതിസന്ധിവന്നപ്പോള്‍ ആര്എസ്പിയ്ക്കു സിറ്റിങ് സീറ്റു നല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അസീസ് പറഞ്ഞു.
കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ എല്‍ഡിഎഫ് വിട്ട ജെഡിയു, ആര്‍എസ്പി എന്നീ കക്ഷികള്‍ തരിച്ചെത്തണമെന്ന് വിഎസ് അച്യുതാനന്ദന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അഴിമതിയില്‍ നാറി നില്ക്കുന്ന യുഡിഎഫില്‍ നിന്നും ജെഡിയുവും ആര്‍എസ്പിയും തിരിച്ച് എല്‍ഡിഎഫിലേക്ക് വരണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്.
അതിനിടെ, ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐയും രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്പി ഇടതു മുന്നണിയിലേക്ക് തിരിച്ച് വരണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.
Discussion about this post