പത്തനംതിട്ട : കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്ത മാസം ലഭിക്കും. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ പൂർത്തിയായി. രണ്ട് പിറ്റ്‌ലൈനുകൾ ഇതനായി വൈദ്യുതീകരിച്ചു.
ചെന്നൈ കോയമ്പത്തൂർ റൂട്ടിലേക്ക ളള്ളത് പോലെ എട്ട് കോച്ചുകളുള്ള ടട്രെയിനായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. തുടർന്ന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം-കണ്ണൂർ വരെ പ്രവർത്തിക്കാനാണ് സാധ്യത. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴി സർവീസ് നടത്തും.
എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. കൂടുതൽ സ്റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്.








