മലപ്പുറം: ടെറസിന് മുകളിൽ യുവതിയുടെ മൃതദേഹം. മലപ്പുറം ജില്ലയിലെ വാഴക്കാട്ട് ആണ് സംഭവം.ചെറുവട്ടൂർ നരോത്ത് നജ്മുന്നിസ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് മൊയ്തീനാണ് നജ്മുന്നിസ മരിച്ചു കിടക്കുന്ന നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂയെന്ന് പോലീസ് വ്യക്തമാക്കി.
കുറച്ചുനാളായി മരിച്ചനിലയിൽ കണ്ടെത്തിയ നജ്മുന്നീസയും ഭർത്താവ് മെയ്തീനും, ആറും എട്ടും വയസ് പ്രായമുള്ള മക്കളുമാണ് വീ5ട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളോടൊപ്പം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് ടെറസിൽ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീൻ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മൊയ്തീന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് ഇവർ വ്യക്തമാക്കി.
Discussion about this post