ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നബാധിത മേഖലകളും സംഘം സന്ദർശിക്കും. അഞ്ചംഗ സമിതിയാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ്.അരുൺ, പ്രൊജക്ട് ടൈഗർ സിസിഎഫ് എച്ച്.പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ.എൻ.വി.കെ അഷ്റഫ്, കോടതി നിയോഗിച്ച അമിക്കസ്ക്യൂറി അഡ്വ.സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്ചയിൽ അരിക്കൊമ്പൻ മൂലം തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നാട്ടുകാർ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ തീരുമാനം എടുക്കുക.
Discussion about this post