കൊൽത്തക്ക: പശ്ചിമ ബംഗാളിൽ രാമനവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്കെതിരെ നടന്ന ആക്രമണത്തിനെ ന്യായീകരിച്ച് ഇസ്ലാമിക പുരോഹിതൻ പിർസാദ നസിമുദ്ദീൻ ഹുസൈൻ. നോമ്പ് തുറ സമയത്ത് ഘോഷയാത്ര നടത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന രീതിയിലാണ് പുരോഹിതൻ സംസാരിച്ചത്.
ഇത് റംസാൻ മാസമാണെന്നും ഹിന്ദുക്കൾ ഘോഷയാത്ര നടത്തുമ്പോൾ മുസ്ലീങ്ങൾ നോമ്പ് തുറക്കുന്ന സമയമാണെന്നും പുരോഹിതൻ ചൂണ്ടിക്കാട്ടി. നോമ്പുതുറയുടെ അരമണിക്കൂർ മുൻപോ ശേഷമോ ശോഭ യാത്ര കടന്നുപോകാൻ പാടുള്ളൂവെന്ന് സംസ്ഥാന ഭരണകൂടം ഉറപ്പാക്കണമായിരുന്നുവെന്ന് ഇസ്ലാമിക പുരോഹിതൻ പറഞ്ഞു.
മഗ് രിബ് ആസാൻ സമയത്താണ് കല്ലേറ് നടന്നത്. ഉച്ചയ്ക്ക് ശേഷം ജാഥ നടത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് പുരോഹിതൻ പറയുന്നു.
Discussion about this post