Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

നാല് വർഷത്തിന് ശേഷമെത്തിയ ഐപിഎൽ മത്സരത്തിനിടെ ചെപ്പോക്കിൽ ‘ക്ഷണിക്കപ്പെടാത്ത അതിഥി‘യുടെ വിളയാട്ടം; ആസ്വദിച്ച് ചെന്നൈ ടീമും ആരാധകരും; ക്ഷുഭിതനായി ഗവാസ്കർ (വീഡിയോ)

ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഗവാസ്കർ

by Brave India Desk
Apr 3, 2023, 09:14 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ: 2019ന് ശേഷം ചെന്നൈയിലേക്ക് ആദ്യമായി എത്തുന്ന ഐപിഎൽ മത്സരത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തല ധോനിക്കും സംഘത്തിനും വമ്പൻ കരഘോഷത്തോടെയാണ് ആരാധകർ എം എ ചിദംബരം സ്റ്റേഡയിത്തിലേക്ക് സ്വാഗതമോതിയത്.

എന്നാൽ, മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ഒരു നായ സംഘാടകരെ ഏറെക്കുറെ നന്നായി വിഷമത്തിലാക്കി. ആൾക്കൂട്ടവും ബഹളവും കണ്ട് ഭയന്ന നായ ഗ്രൗണ്ടിലൂടെ ഓടാൻ തുടങ്ങിയതോടെ, അതിനെ പിടിച്ച് പുറത്താക്കാനുള്ള ശ്രമത്തിലായി ഗ്രൗണ്ട് സ്റ്റാഫ്. ഇത് മത്സരം ലേശം വൈകിക്കുകയും ചെയ്തു.

Stories you may like

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ആസ്വദിക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

സംഭവം പുഞ്ചിരിയോടെ ആസ്വദിച്ച ചെന്നൈ ക്യാപ്ടൻ ധോനിയെയും ജഡേജയെയും സ്ക്രീനിൽ കണ്ടതോടെ ആരാധകരും ആവേശത്തിലായി. എന്നാൽ, സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും സ്റ്റാർ സ്പോർട്സ് കമന്റേറ്ററുമായ സുനിൽ ഗവാസ്കർ രംഗത്ത് വന്നു. നായ മൂലം മത്സരം വൈകിയതിലായിരുന്നു ഗവാസ്കറുടെ ക്ഷോഭം. അദ്ദേഹം അത് കമന്ററിയിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

‘ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നായ അകത്ത് കടക്കാൻ കാരണക്കാരായവരുടെ പ്രവൃത്തി ഒട്ടും ശരിയായില്ല. അകത്ത് കടന്ന അതിനെ ഓടിക്കാൻ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. മത്സരം പുനരാരംഭിക്കാൻ വൈകുകയാണ്.‘ ഇതായിരുന്നു അക്ഷമയോടെയുള്ള ഗവാസ്കറുടെ വാക്കുകൾ. ഗവാസ്കർ ഇത് പറയുമ്പോഴും, നായയെ തുരത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ആറോളം പേരടങ്ങുന്ന ഗ്രൗണ്ട് സ്റ്റാഫ് സംഘം.

#CSKvLSG #DogLover #CSK Even dog can not stop him to come #Chepauk pic.twitter.com/tOQDT9xble

— mohit (@Rajwar2Rajwar) April 3, 2023

അതേസമയം, ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിലവിൽ മികച്ച നിലയിലാണ്. 16.2 ഓവറിൽ 4ന് 172 ആണ് അവരുടെ സ്കോർ. ചെന്നൈക്ക് വേണ്ടി ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് അർദ്ധ സെഞ്ച്വറി നേടി. 57 റൺസാണ് താരം സ്കോർ ചെയ്തത്. ബെൻ സ്റ്റോക്സും അമ്പാട്ടി റായുഡുവുമാണ് ക്രീസിൽ.

Tags: chennai super kingsdogsunil gavaskarIPL23Lucknow Super Giants
Share5TweetSendShare

Latest stories from this section

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

Discussion about this post

Latest News

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ആസ്വദിക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിപ്പിക്കേണ്ടത്? മന്ത്രിയുടെ ശൈലി ശരിയല്ല:വിമർശനവുമായി സമസ്ത അദ്ധ്യക്ഷൻ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies