ശ്രീനഗർ; ജമ്മുകശ്മീരിൽ സമാധാനം പൂക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നൂറിലധികം പേർ ജമ്മുകശ്മീരിൽ ഭൂമി വാങ്ങി. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പായതോടെയാണ് മറ്റ് സംസ്ഥാനക്കാർ ജമ്മുകശ്മീരിൽ ഭൂമി വാങ്ങാൻ തയ്യാറായി എത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 185 പേരാണ് ഭൂമി വാങ്ങിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലമാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
2020 ൽ ജമ്മു കശ്മീരിൽ മറ്റ് സംസ്ഥാനത്ത് നിന്നുള്ള ഒരാൾ മാത്രമാണ് ഭൂമി വാങ്ങിയത്. 2021ൽ 57 പേരും 2022ൽ 127 പേരും ജമ്മു കശ്മീരിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.ഭൂമി വിലയും കാര്യമായി വർദ്ധിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയ്ക്ക് ലഭ്യമായ സ്ഥലങ്ങൾ ഇപ്പോൾ 18 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 1559 കമ്പനികൾ ജമ്മു കശ്മീരിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.2020ൽ 310 സ്ഥാപനങ്ങൾ, 2021-ൽ 175, 2022-23-ൽ 1,074 എന്നിങ്ങനെയാണ് നിക്ഷേപം.
Discussion about this post