ചെന്നൈ: തെന്നിന്ത്യൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് നയൻതാര. അതുകൊണ്ടുതന്നെ നയൻതാരയുടെ ഓരോ വിശേഷവും അറിയുക വളരെ സന്തോഷമുള്ള കാര്യമാണ്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത നയൻതാര ഇപ്പോൾ ക്ഷേത്ര ദർശനത്തിൽ മുഴുകിയിരിക്കുകയാണ്. സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷം നയൻതാര ചോറ്റാനിക്കരയും ഗുരുവായൂരുമുൾപ്പെടെ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലാണ് അദ്ദേഹവുമൊത്ത് ദർശനം നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ കുംഭകോണത്തിലെയും തഞ്ചാവൂരിലെയും ക്ഷേത്രങ്ങളിലാണ് താരദമ്പതികൾ ദർശനം നടത്തിയിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ഇരുവരും കുംഭകോണത്തെ ക്ഷേത്രത്തിൽ എത്തിയത്. ഇവരുടെ സഹായികളും ഒപ്പമുണ്ടായിരുന്നു. വെളുത്ത സൽവാർ ധരിച്ച് പരമ്പരാഗത രീതിയിൽ ആയിരുന്നു നയൻതാര ക്ഷേത്രത്തിൽ എത്തിയത്. ബുധനാഴ്ച തമിഴ്‌നാട്ടിലെ പ്രധാന വിശേഷങ്ങളിൽ ഒന്നായ പൻഗുണി ഉത്രമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ക്ഷേത്രത്തിൽ എത്തിയത് എന്നാണ് വിവരം. പ്രാർത്ഥന നടത്തിയ ശേഷം ക്ഷേത്രത്തിൽ വിവിധ പ്രത്യേക പൂജകളും നടത്തി. ഇവിടെ നിന്നും ഇറങ്ങിയ ശേഷം സമീപ പ്രദേശങ്ങളിലെ ചെറിയ ക്ഷേത്രങ്ങളിലും ഇരുവരും ദർശനം നടത്തി.
അതേസമയം ക്ഷേത്രത്തിലേക്ക് എത്തിയ താരമ്പതികൾക്ക് ചുറ്റം ആരാധകർ നിറഞ്ഞു. വളരെ പാടുപെട്ടാണ് വിഘ്‌നേഷ് നയൻതാരയെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തങ്ങൾക്കൊപ്പം സെൽഫി എടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇവർക്ക് ചുറ്റും കൂടിയത്.
Discussion about this post