ഡല്‍ഹി: ലോകത്തെ മികച്ച 100 എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്നോളജി സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വ്വകലാശാലയും ഇടം നേടി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് 99ാം സ്ഥാനത്തായി ഇടം പിടിച്ചത്.
ടൈംസ് ഹയര്‍ എജ്യുക്കേഷനാണ് സര്‍വ്വകലാശാലകളുടെ പട്ടിക തയ്യാറാക്കിയത്. യു.എസ് ഇന്സ്റ്റിറ്റിയൂഷന്, സ്റ്റാന്‍ഫോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. കോള്ടെക് രണ്ടാം സ്ഥാനത്തും മസചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുന്നാം സ്ഥാനത്തും ഇടം പിടിച്ചു.
Discussion about this post