ആനവാർത്തകൾ കൊണ്ട് നിറയുന്ന കേരളത്തിൽ ഇതാ മറ്റൊരു വർത്തകൂടി. കൊല്ലം അച്ചൻകോവിൽ പാതയിൽ വളയത്ത് കാട്ടാന ചരിഞ്ഞു. ഏകദേശം രണ്ട് വയസ് മാത്രം പ്രായം വരുന്ന പിടിയാനകുട്ടിയാണ് ചെരിഞ്ഞത്.പാതയോരത്ത് തല കുമ്പിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പുനലൂർ അലിമുക്കിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള റോഡിലാണ് ജഡം കണ്ടത്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഒന്നും തന്നെ മൃതദേഹത്തിന്റെ അരികിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അമ്മയാന കുട്ടിയാനയുടെ ജഡത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിനുള്ള കാരണം. നോക്കിനിൽക്കെ അമ്മയാന അക്രമകാരി ആകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടിയാനയുടെ ജഡം മറവ് ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചാൽ അമ്മയാന ആകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഈ മേഖലയിൽ ശക്തമായ ഗതാഗത നിയന്ത്രണമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് വേണം വാഹനത്തിൽ യാത്ര ചെയ്യുവാൻ.
Discussion about this post