സഹായകമാകും എന്നുകരുതിയാണ് പലരും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാറുള്ളത്. പക്ഷേ ഇതുമൂലം പലരുടെയും യാത്ര അലങ്കോലമായിട്ടുമുണ്ട്. ഇപ്പോഴിതാ സമാനരീതിയില്‍ തങ്ങളുടെ യാത്ര താറുമാറായ കഥയാണ് രണ്ട് ഫ്രഞ്ച് സൈക്ലിസ്റ്റുകള്‍ക്ക് പറയാനുള്ളത്.
ബ്രയാന്‍ ജാക്ക്‌സ് ഗില്‍ബര്‍ട്ട്, സെബാസ്റ്റ്യന്‍ ഫ്രാന്‍കോയിസ് ഗബ്രിയേല്‍ എന്നിവര്‍ക്കാണ് ഗൂഗിള്‍ മാപ്പ് കാരണം പണികിട്ടിയത്.. ജനുവരി ഏഴിനാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലേക്കായിരുന്നു ഇരുവരുടേയും സൈക്കിള്‍ യാത്ര. പിലിഭിത്തിലെത്തിയശേഷം കാഠ്മണ്ഡുവിലെത്താനായിരുന്നു ഇവരുടെ പദ്ധതി. ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ യാത്രാമധ്യേ ബറേലിയിലെ ബഹേരിവഴി പോകാനുള്ള ഒരു എളുപ്പവഴി തെളിഞ്ഞു. ഇത് പിന്തുടര്‍ന്ന് പോയ ഇരുവരും എത്തിച്ചേര്‍ന്നതാകട്ടെ ചുരൈലി ഡാമിന് സമീപത്തും.
അപ്പോഴേക്കും രാത്രി 11 മണിയായിരുന്നു. രണ്ട് വിദേശികള്‍ വിജനമായ റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ട ചില നാട്ടുകാര്‍ ഇവരെ സമീപിച്ച് കാര്യമന്വേഷിച്ചു. ഭാഷ മനസ്സിലാവാത്തതിനാല്‍ നാട്ടുകാര്‍ ഇവരെ ചുരൈലി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരേയും ഗ്രാമമുഖ്യന്റെ വസതിയില്‍ താമസിപ്പിച്ചു.
എസ്.പി അനുരാഗ് ആര്യ ഇവരുമായി സംസാരിച്ചു. ഇരുവര്‍ക്കും പോകേണ്ട വഴി കൃത്യമായി പറഞ്ഞുകൊടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് ബ്രയാനും സെബാസ്റ്റ്യനും യാത്ര തുടരുകയായിരുന്നു.
Discussion about this post