ന്യൂഡൽഹി : ജീവകാരുണ്യ പ്രവർത്തനത്തിനെ സജീവ സാന്നിദ്ധ്യമായ സുധ മൂർത്തിക്ക് പത്മഭൂഷൻ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഋഷി സുനക്. പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങിൽ മകളും യുകെയുടെ പ്രഥമ വനിതയുമായ അക്ഷത മൂർത്തിയും മകൻ രോഹൻ മൂർത്തിയും പങ്കെടുത്തിരുന്നു.
രാഷ്ട്രപതിയിൽ നിന്ന് എന്റെ അമ്മ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് പറഞ്ഞറിയിക്കാനാകാത്ത അഭിമാനത്തോടെയാണ് ഞാൻ കണ്ടുനിന്നത്,” എന്നാണ് അക്ഷത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തനിക്ക് ഏറ്റവും വലിയ പ്രചോദനമാണ് എന്നും അക്ഷത പറഞ്ഞു. ഈ പോസ്റ്റിന്റെ കമന്റിലാണ് ”അഭിമാന ദിനം” എന്ന് ഋഷി സുനക് പ്രതികരിച്ചത്. തന്റെ ഭാര്യയുടെ മാതാപിതാക്കളിൽ തനിക്ക് എന്നും അഭിമാനമാണെന്ന് ഋഷി സുനക് നേരത്തെയും പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഒരു പ്രചോദനമാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെ ഇൻഫോസിസിന്റെ ചെയർപേഴ്‌സണായി സേവനമനുഷ്ടിച്ച വ്യക്തിയാണ് സുധാ മൂർത്തി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ അന്ന് തുടങ്ങി വെച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സുധ മൂർത്തിയ്ക്ക് ഇപ്പോൾ പത്മഭൂഷൺ ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവർ പുരസ്കാരം ഏറ്റുവാങ്ങി.
Discussion about this post