Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സംസ്ഥാനത്ത് ‘ലാൻഡ് ജിഹാദ്‘ അനുവദിക്കില്ല‘; കൈയ്യേറ്റ ഭൂമിയിലെ മതചിഹ്നങ്ങൾ പൊളിച്ചുമാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

‘രണ്ട് വർഷം മുൻപ് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ തുടരും‘

by Brave India Desk
Apr 7, 2023, 11:39 pm IST
in India
Share on FacebookTweetWhatsAppTelegram

ഡെറാഡൂൺ: സംസ്ഥാനത്ത് സംരക്ഷിത വനമേഖലകളിൽ ഉൾപ്പെടെ കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന അനധികൃത സ്മാരകങ്ങളും മതചിഹ്നങ്ങളും ഉടൻ പൊളിച്ചുമാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആയിരത്തിലധികം നിർമ്മിതികൾ ഉണ്ട്. ഇവയെല്ലാം പൊളിച്ച് നീക്കും. സംസ്ഥാനത്ത് ഒരു കാരണവശാലും ലാൻഡ് ജിഹാദ് അനുവദിക്കില്ലെന്നും ധാമി പറഞ്ഞു.

ചില ഇടങ്ങളിൽ വെറുതെ ശവകുടീരങ്ങൾ നിർമ്മിക്കുകയാണ്. ശരിക്കും അവയ്ക്കടിയിൽ മൃതദേഹങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിലുള്ള എല്ലാ ശവകുടീരങ്ങളും പൊളിച്ചുമാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may like

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

കൈയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ തുടരും. ഒരു സമ്മുദായത്തെയും ബിജെപി സർക്കാർ അനാവശ്യമായി വേട്ടയാടില്ല. എന്നാൽ, ആരുമായും സർക്കാരിന് പ്രീണന നയങ്ങളില്ലെന്നും ധാമി പറഞ്ഞു.

സംസ്ഥാനത്ത് അനധികൃത മതപരിവർത്തനങ്ങൾ തടയാൻ ശക്തമായ നിയമ നിർമാണം നടത്തിയിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒന്നിലധികം ആളുകളെ ഒരുമിച്ച് മതപരിവർത്തനത്തിന് വിധേയരാക്കിയാൽ, അത് കൂട്ടമതപരിവർത്തനമായി കണക്കാക്കുമെന്നും പുഷ്കർ സിംഗ് ധാമി അറിയിച്ചു.

അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 4 മാസത്തിനിടെ 15 ശവകുടീരങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. വനം വകുപ്പ് സർവേ പ്രകാരം സംരക്ഷിത വനഭൂമിയിൽ 239 അനധികൃത നിർമ്മിതകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഉടൻ നടപടികൾ പൂർത്തീകരിക്കുമെന്നും പൊതുയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: BJPUCCAnti Conversion LawPushkar Singh DhamiTombsReligious ConstructionsReserve Land
Share1TweetSendShare

Latest stories from this section

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

Discussion about this post

Latest News

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies