കോഴിക്കോട്: കുറ്റ്യാടിയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിക്കു നേരെ ബോംബേറ്. കല്ലാച്ചി ബിനു വധക്കേസിലെ പ്രതിയായ നിസാറാന്റെ കടയ്ക്ക് നേരെയാണ് ബോംബേറുണ്ടായത്. അക്രമികള്‍ ബോംബെറിഞ്ഞതിന് ശേഷം നിസാറിനെ വെട്ടി പരിക്കേല്‍പ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ നിസാറിനെ കേഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിനെ കൊന്ന കേസില്‍ ആറാം പ്രതിയാണ് നിസാര്‍. കടയിലുണ്ടായിരുന്ന അക്ബര്‍ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ബോംബേറില്‍ പരുക്കേറ്റു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
തെരുവന്‍ പറമ്പില്‍ നബീസ എന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായിരുന്നു ബിനു. 2001 ജൂണ്‍ രണ്ടിനാണ് ബിനു കൊല ചെയ്യപ്പെട്ടത്. കല്ലാച്ചി ടൗണില്‍ ടാക്സി സ്റാന്റില്‍ വച്ച് ബിനുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ മാനഭംഗം നടന്നിട്ടില്ലെന്ന് കോടതി മാസങ്ങള്‍ക്കു മുമ്പ് വിധിച്ചിരുന്നു. എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. പ്രതികാരമായുള്ള ആക്രമണമാണ് എന്നാണ് സൂചന.
അക്രമ സംഭവത്തത്തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം മേഖലകളില്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Discussion about this post