തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നു. ഇന്ന് 1801 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് പടരുന്നതിൽ കൂടുതലും ഒമിക്രോണാണെന്ന് പരിശോധനാ ഫലങ്ങളിൽ തെളിഞ്ഞതായും പരിശോധനകള്‍ വര്‍ധിപ്പിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
രോഗം ബാധിക്കാൻ സാദ്ധ്യത കൂടുതലുള്ള വിഭാഗത്തിൽ പെടുന്നവരും അവരുടെ വീടുകളിൽ ഉള്ളവരും പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്.
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.












