ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ നേർന്നത്.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ. സമൂഹത്തിൽ സാഹോദര്യവും സന്തോഷവും കൂടുതൽ ആഴമുള്ളതാക്കാൻ ഈ ദിനത്തിന് കഴിയട്ടെ. താഴെതട്ടിലുള്ള ജനവിഭാഗത്തെ ഉന്നതിയിലേക്ക് കൊണ്ടുവരാനായി ആളുകൾക്ക് ഈ ദിനം പ്രചോദനം നൽകട്ടെ. ഈസ്റ്റർ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ക്രിസ്ത്യൻ പള്ളിയിൽ ദർശനം നടത്തും. ഡൽഹിയിലെ ഗോൽഡഖാന പള്ളിയിൽ നടക്കുന്ന ഈസ്റ്റർ ആഘോഷങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. ഇതിനായി വൈകീട്ടോടെ അദ്ദഹം ഡൽഹിയിലേക്ക് തിരിക്കും.
Discussion about this post