ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാര്‍ട്ടി വേദികളിലാണ് നേതാക്കള്‍ ഉന്നയിക്കേണ്ടെതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നേതാക്കളുടെ വിമര്‍ശനങ്ങള്‍ മോദിയ്‌ക്കെതിരെയല്ല, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ളതാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍ ഗൗവരത്തോടെ ചര്‍ച്ച ചെയ്യും. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ ബാധിക്കില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനാണ്, പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനല്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയ്ക്ക് തിരിച്ചടിയായതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ബി.ജെ.പി വിരുദ്ധ ശക്തികള്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വി മോദിയുടെ ജനപ്രീതിയ്ക്ക് കുറവ് വരുത്തിയിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ ബിജെപിക്കുണ്ടായ തിരിച്ചടിക്കെതിരെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവര്‍ പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചായിരുന്നു അവരുടെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post