ഒഡീഷ: സൈബർ തട്ടിപ്പിനിരയായി ഒന്നരലക്ഷം രൂപ നഷ്ടമായെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ഒഡീഷയിലെ കെന്ദ്രപ്പാറ ജില്ലയിലാണ് സംഭവം. 32കാരിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.
15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരവും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് റിപ്പോർട്ട്.
Discussion about this post