തെലങ്കാന: തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിക്ക് അത്യപൂർവ്വമായ സാരി സമ്മാനിച്ച് ഭക്തൻ. സ്വർണത്തിന്റെ നൂലുകൾ കൊണ്ട് ഉണ്ടാക്കിയ സാരിയാണ് നല്ല വിജയ് എന്ന ഭക്തൻ സമർപ്പിച്ചത്. തിരുപ്പതിയിലെ ശ്രീ പദ്മാവതി ദേവീ ക്ഷേത്രത്തിലേക്കും ഒരു സാരി സമർപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി കെ എസ് ജവഹർ റെഡ്ഡി വഴിയാണ് ക്ഷേത്രത്തിലേക്ക് സാരി സമ്മാനിച്ചത്.
തിരുപ്പതിയിലെ പത്മാവതി റെസ്റ്റ് ഹൗസിൽ വച്ചാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കുള്ള സാരി ഭക്തൻ കൈമാറിയത്. അഞ്ച് ഗ്രാമിന്റെ സ്വർണനൂലിഴകളാണ് സാരിയിൽ ഉണ്ടായിരുന്നത്. സാരിയുടെ നൂലിഴകളിലാണ് സ്വർണം ഉണ്ടായിരുന്നത്. അതേസമയം ക്ഷേത്രം ഭരണസമിതിയായ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോദണ്ഡരാമ ക്ഷേത്രത്തിൽ വാർഷിക പുഷ്പയാഗം നടത്തി. ആറ് തരം സുഗന്ധമുള്ള ഇലകൾ കൂടി ഉൾപ്പെടുത്തി 2.5 ടൺ പൂക്കളാണ് സമർപ്പിച്ചത്.










