ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് ശതകോടീശ്വരനും ടെസ്ല കമ്പനി ഉടമയുമായ ഇലോൺ മസ്‌ക്. ട്വിറ്ററിൽ നരേന്ദ്രമോദിയടക്കം 195 പേരെ മാത്രമാണ് മസ്‌ക് ഫോളോ ചെയ്യുന്നത്.
87.7 ദശലക്ഷം ഫോളോവേഴ്സുള്ള പ്രധാനമന്ത്രി ട്വിറ്ററിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ലോക നേതാക്കളിൽ ഒരാളാണ്.പ്രധാനമന്ത്രിയെ പിന്തുടരാൻ തുടങ്ങിയത്, ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് ഉറപ്പിച്ചതിനുള്ള സൂചനയാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രത്തെ നീക്കാൻ ടെസ്ല ശ്രമിച്ചുവരികയാണ്. 2020-ൽ, ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്സിഡിയറി വഴി ടെസ്ല ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. എന്നാൽ നികുതി ഇളവുകൾ നൽകുന്നതിന് മുമ്പ് ടെസ്ലയുടെ ഇന്ത്യയിലെ ഉൽപ്പാദന പദ്ധതികൾ തുടങ്ങണം എന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതിനാൽ ടെസ്ല ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post