തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടിയാണ് ഇത്തവണ ആംആദ്മി കൊണ്ടുപോയത്. കോണ്‍ഗ്രസിന്റെ പരാജയം സമ്മതിക്കുന്നുവെന്നും പോരായ്മകള്‍ പരിശോധിച്ച് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പോരായ്മയാണ് തോല്‍വിക്ക് കാരണമെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.
Discussion about this post