കൊച്ചി : ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ട്രാൻസ്ജെൻഡർ. ആലുവ സ്വദേശി അന്ന രാജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിയ അന്ന, പുലർച്ചെയാണ് ആൽമരത്തിൽ കയറിയത്. പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല എന്ന് ആരോപിച്ചാണ് ആത്മഹത്യാ ഭീഷണി.
കഴിഞ്ഞ മാസം അന്നയേയും സുഹൃത്തുക്കളെയും വിവിധ ഭാഷാ തൊഴിലാളികൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് സ്റ്റേഷന് സമീപത്തെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. . ‘പരാതി കൊടുക്കാൻ സ്റ്റേഷനിൽ വന്നപ്പോൾ നിങ്ങളെല്ലാം പെട്രോളൊഴിച്ച് ചത്തോ എന്നാണ് സി ഐ പറഞ്ഞത്. ഞങ്ങൾക്ക് നീതിയില്ല. സി ഐ വളരെ ക്രൂരമായിട്ടാണ് സംസാരിച്ചത്.’- അന്നയുടെ സുഹൃത്തുക്കൾ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം അനുനയിപ്പിച്ച് താഴെയിറക്കി. പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന മരത്തിൽ നിന്ന് താഴെയിറങ്ങാൻ തയ്യാറായത്.
Discussion about this post