കോഴിക്കോട്: കോഴിക്കോട് ശൈശവവിവാഹങ്ങള്‍ നടത്തിയതായി ചൈല്ഡ്ലൈന് റിപ്പോര്‍ട്ട്. 6 മാസങ്ങളില്‍ നടന്നത് 4 വിവാഹങ്ങള്‍. 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസ്ലിം സമുദായത്തില്‍പ്പെട്ട മൂന്ന് കുട്ടികളെയും ഹിന്ദു സമുദായത്തില്‍ നിന്നുള്ള ഒരു കുട്ടിയെയുമാണ് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ വിവാഹം കഴിപ്പിച്ചയച്ചത്. നല്ലള്ളം, പൂവത്തായി, തിരുവമ്പാടി, കൊടുവള്ളി എന്നിടങ്ങളിലാണ് ശൈശവവിവാഹങ്ങള്‍ നടന്നത്. കുട്ടികള്‍ക്കെതിരെയുള്ള മാനസിക, ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
Discussion about this post