അടൂർ: പസഫിക് സമുദ്രത്തിലെ കൂറിൽ ദ്വീപിൽ ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് അടൂർ പോലീസ്. അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസ് പെറ്റി അടിച്ചത്. ജിപിഎസ് സംവിധാനത്തിലെ പിഴവ് മൂലമാണ് സ്ഥലപ്പേരിൽ പ്രശ്നം വന്നതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം അരുണും കുടുംബവും നെല്ലിമുകൾ ഭാഗത്ത് കൂടി ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ചിരുന്നു. ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി പരിശോധിച്ചപ്പോഴാണ് നിയമലംഘനം നടന്ന സ്ഥലം കുറിൽ ദ്വീപ് എന്ന് കണ്ടത്. അടൂരിൽ ഇങ്ങനെ ഒരു സ്ഥലം ഇല്ലല്ലോ എന്ന് കരുതി പരിശോധിച്ചപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ് ആണെന്ന് വ്യക്തമാകുന്നത്.
എന്നാൽ ഫോട്ടോ കൃത്യമാണെന്നും പിഴയീടാക്കാനുള്ള സംവിധാനത്തിലെ ജിപിഎസ് പിഴവ് കാരണമാണ് സ്ഥലം മാറിപ്പോയതെന്നും അടൂർ പോലീസ് പറയുന്നു. അടിയന്തരമായി പിഴവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post