ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദർശിക്കും. ഗുവാഹട്ടി എയിംസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുതായി നിർമിക്കാൻ പോകുന്ന അസം അഡ്വാൻസ്ഡ് ഹെൽത്ത് ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഗുവാഹട്ടി ഐഐടിയുടെയും ശിലാസ്ഥാപന കർമവും പ്രധാനമന്ത്രി നിർവഹിക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ എയിംസാണ് ഗുവാഹട്ടിയിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അസമിൽ എയിംസ് സ്ഥാപിക്കുന്നതിലൂടെ, മേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
14,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് അസമിൽ തുടക്കം കുറിക്കുന്നത്. വികസന പദ്ധതികളുടെ ഭാഗമായി നൽബാരി, കൊക്രാജർ, നാഗാവ് എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.








