തിരുവനന്തപുരം : കുടുംബശ്രീയുടെ അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വന്ദേഭാരതിൽ അപ്പവും കൊണ്ടു പോയാൽ രണ്ടാമത്തെ ദിവസമാണ് എത്തുന്നത്. അപ്പോൾ അപ്പമുണ്ടാകുമോ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
സിൽവർ ലൈൻ കേരളത്തിന് അത്യാവശ്യമാണ്. വന്ദേഭാരത് ഒരിക്കലും സിൽവർ ലൈനിനു ബദലല്ല. ഇരുപത് മിനിറ്റിൽ ഒരു ട്രെയിൻ വെച്ച് ഓടും. ഇത് ഒരു ദിവസം ഒരു ട്രെയിനേ ഉള്ളൂ. അതെങ്ങനെ സിൽവർ ലൈനിനു പകരമാകുമെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
സിൽവർ ലൈനിൽ അപ്പവുമായി കൂറ്റനാട് നിന്ന് കൊച്ചിയിൽ പോയി വിറ്റിട്ട് വരാമെന്ന് നേരത്തെ എം.വി ഗോവിന്ദൻ അവകാശപ്പെട്ടിരുന്നു. എന്നാൽ കൂറ്റനാട് സിൽവർ ലൈന് സ്റ്റോപ്പില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയപ്പോൾ ബിജെപി പ്രവർത്തകർ എം.വി ഗോവിന്ദനെ പരിഹസിച്ച് റെയിൽവേ സ്റ്റേഷനിൽ അപ്പം വിതരണവും നടത്തി.
Discussion about this post