പാരിസ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും, വാണിജ്യ തലസ്ഥാനമായ മുംബൈയിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി സുരക്ഷ വിഭാഗം അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലാണ് പാരിസിലും ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടതായി വിവരമില്ല. ചിലര്‍ സഹായത്തിന-ഭ്യര്ത്ഥിച്ചതായും അത് ലഭ്യമാക്കിയെന്നും ഫ്രാന്‍സിലെ ചുമതലയുള്ള മനീഷ് പ്രഭാത് അറിയിച്ചു.
ലോകമെമ്പാടും വിവിധ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് വിവരം. ഐഎസ് ആക്രമിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post