Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ട്രേഡ്‌മാർക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ ബ്രാൻഡ് സേഫാകുന്നത് ഇങ്ങനെയാണ് !

ബ്രാൻഡിന്റെ പേരോ ചിഹ്നമോ മറ്റാരെങ്കിലും കൈക്കലാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്‌താൽ, നിങ്ങൾക്കുണ്ടാവുന്ന നഷ്‌ടം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും

by Brave India Desk
Apr 17, 2023, 07:08 pm IST
in Business
Share on FacebookTweetWhatsAppTelegram


കേന്ദ്രസർക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്‌മാർക്ക്സ് രജിസ്ട്രിയിലാണ് ട്രേഡ്‌മാർക്കിനായുളള അപേക്ഷ സമർപ്പിക്കേണ്ടത്. 45 വ്യത്യസ്‌ത വിഭാഗങ്ങളിലായാണ് റജിസ്ട്രേഷൻ അനുവദിക്കുക

ഒരു സംരംഭകൻ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പത്താണ് സ്വന്തം ബ്രാൻഡിന്റെ വളർച്ച. ബിസിനസിനെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ബ്രാൻഡ്.അതിനാൽ ബ്രാൻഡിന്റെ സംരക്ഷണം ഒരു സംരംഭകന്റെ പ്രധാന ചുമതലയാണ്. ട്രേഡ്‌മാർക്ക് ഉപയോഗിച്ചാണ് ബ്രാൻഡിന്റെ സംരക്ഷണം ഉറപ്പുവരുത്തുക. ബ്രാൻഡ് നെയിം ലോഗോ എന്നിവ മറ്റാരും അനുകരിക്കുകയോ കൈക്കലാക്കുകയോ ചെയ്യാതിരിക്കാനാണ് സർക്കാർ സംവിധാനം വഴി അതു ട്രേഡ്‌മാർക്കായി രജിസ്റ്റർ ചെയ്യുന്നത്.

Stories you may like

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

45 രൂപയുടെ മിഠായി; പിന്നിൽ 3000 കോടിയുടെ സൈക്കോളജി;കുട്ടികളെ അടിമകളാക്കുന്ന രഹസ്യം!

എന്താണ് ട്രേഡ്‌മാർക്ക് രജിസ്‌ട്രേഷൻ ?

ഒരു വ്യക്തി ഒരു ബിസിനസ് തുടങ്ങി ഒരു പേരും ലോഗോയും തെരെഞ്ഞെടുത്തു.എന്നാൽ കുറച്ചു കഴിയുമ്പോൾ മറ്റൊരാൾ ആ പേരോ ലോഗോയോ ഉപയോഗിച്ച് മറ്റൊരു സ്ഥാപനം തുടങ്ങിയാലോ? അത്തരം ഒരു അവസ്ഥ ഒഴിവാക്കുക എന്നതാണ് ട്രേഡ്‌മാർക്ക് രജിസ്‌ട്രേഷൻ കൊണ്ടുദ്ദേശിക്കുന്നത്. ബ്രാൻഡിന്റെ പേരോ ചിഹ്നമോ മറ്റാരെങ്കിലും കൈക്കലാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്‌താൽ, നിങ്ങൾക്കുണ്ടാവുന്ന നഷ്‌ടം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ട്രേഡ്‌മാർക്ക് രജിസ്‌ട്രേഷൻ ചെയ്‌താൽ പിന്നെ ഇത്തരത്തിൽ ബ്രാൻഡോ ലോഗോയോ ആരെങ്കിലും ദുരുപയോഗം ചെയ്‌താൽ ചോദ്യം ചെയ്യാനുള്ള അവസരം നിയമപരമായി ലഭിക്കും.

ട്രേഡ്‌മാർക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം?

കേന്ദ്രസർക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്‌മാർക്ക്സ് രജിസ്ട്രിയിലാണ് ട്രേഡ്‌മാർക്കിനായുളള അപേക്ഷ സമർപ്പിക്കേണ്ടത്. 45 വ്യത്യസ്‌ത വിഭാഗങ്ങളിലായാണ് റജിസ്ട്രേഷൻ അനുവദിക്കുക. ആദ്യത്തെ 34 എണ്ണം പലതരം ചരക്കുകൾ ഉൾപ്പെടുന്ന വിഭാഗങ്ങളാണ്. പിന്നീടുള്ള 11 എണ്ണം വിവിധ സേവനങ്ങൾ ഉൾപ്പെടുന്ന വിഭാഗവും.ഇതിൽ നിങ്ങളുടെ ബ്രാൻഡ് ഏത് വിഭാഗത്തിലാണെന്ന് തിട്ടപ്പെടുത്തി, ആ വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ വിഭാഗങ്ങളിലായി വ്യത്യസ്‌ത അപേക്ഷകളും നൽകേണ്ടി വരാം. ഇതെല്ലാം ഓൺലൈനായി സമർപ്പിക്കാം. എന്നാൽ ഫീസടച്ച് അപേക്ഷിച്ചാൽ ഉടനെ അനുവദിച്ചു കിട്ടുന്ന ഒന്നല്ല ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ.

ലക്ഷക്കണക്കിന് ട്രേഡ്‌മാർക്കുകൾ അടങ്ങിയ രജിസ്ട്രിയുടെ ഡേറ്റാബേസിൽ നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ, അവയോട് സാമ്യമുള്ളതോ നിലവിലില്ല എന്ന് ആദ്യം ഉറപ്പു വരുത്തുക എന്നത് വലിയ ചുമതലയാണ്. ഇത്തരത്തിൽ മറ്റൊരു സ്ഥാപനം നിലവിലുണ്ടെങ്കിൽ അപേക്ഷ തള്ളിപോകാം. രജിസ്ട്രിയുടെ ഭാഗത്ത് നിന്നു തടസ്സങ്ങൾ ഇല്ലാതിരിക്കുകയോ തടസ്സങ്ങൾ നീങ്ങുകയോ ചെയ്‌താൽ നിങ്ങളുടെ ട്രേഡ്‌മാർക്ക് എല്ലാവർക്കും ഓൺലൈനായി പരിശോധിക്കാവുന്ന ഒരു ജേണലിൽ പ്രസിദ്ധീകരിക്കപ്പെടും. നാലുമാസങ്ങൾക്കുള്ളിൽ ആരും എതിർപ്പുമായി വന്നില്ലെങ്കിൽ ട്രേഡ്‌മാർക്ക് റജിസ്റ്റർ ചെയ്യപ്പെടുന്നതാണ്.

Tags: trademark
Share11TweetSendShare

Latest stories from this section

കുഞ്ഞുവായയിലെ ആദ്യ മധുരം; ‘സെറിലാക്’ വികാരത്തിൽ നിന്ന് വിവാദത്തിലേക്ക്…

കുഞ്ഞുവായയിലെ ആദ്യ മധുരം; ‘സെറിലാക്’ വികാരത്തിൽ നിന്ന് വിവാദത്തിലേക്ക്…

മഞ്ച് = ക്രഞ്ച്; ആ ശബ്ദം ഇന്നും കാതിലുണ്ടോ?90’s കിഡ്‌സ് സ്‌പെഷ്യൽ

മഞ്ച് = ക്രഞ്ച്; ആ ശബ്ദം ഇന്നും കാതിലുണ്ടോ?90’s കിഡ്‌സ് സ്‌പെഷ്യൽ

ഐടി കമ്പനി സോപ്പ് ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും?; ‘മമ്മീ വിളിയിലൂടെ 2,850 കോടി;ഒരൊറ്റ പേര് സന്തൂർ…

ഐടി കമ്പനി സോപ്പ് ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും?; ‘മമ്മീ വിളിയിലൂടെ 2,850 കോടി;ഒരൊറ്റ പേര് സന്തൂർ…

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യക്ക് കരുത്താർന്ന വളർച്ച: ജിഡിപി 7.4 ശതമാനത്തിലേക്ക്

Discussion about this post

Latest News

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

ഗുണ്ടാസംഘാംഗം വീരേന്ദർ സാംഭി യുഎസിൽ വെടിയേറ്റ് മരിച്ചു ; ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായി

ഗുണ്ടാസംഘാംഗം വീരേന്ദർ സാംഭി യുഎസിൽ വെടിയേറ്റ് മരിച്ചു ; ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായി

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ ; എബിവിപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാംപെയ്ന് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ തുടക്കം

‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ ; എബിവിപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാംപെയ്ന് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies