മുംബൈ : പരസ്യ ബോർഡ് അപ്രതീക്ഷിമായി തകർന്നുവീണ് വൻ ദുരന്തം. നാല് സ്ത്രീകള‍്‍ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പൂനെയിൽ പിംപ്രി ചിൻച്വാഡയിലുളള സർവീസ് റോഡിലാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു.
മുംബൈ-പൂനെ ഹൈവേയിൽ രാവേത് കിവാലെ ഏരിയയിലാണ് സംഭവം നടന്നത്. ശക്തമായ കാറ്റിനെ തുടർന്നാണ് ഇരുമ്പിൽ തീർത്ത പരസ്യ ബോർഡ് തകർന്നുവീണത്. കാറ്റ് വീശിയതോടെ നിരവധി പേർ പരസ്യബോർഡിന് കീഴിൽ അഭയം തേടി. ഇതോടെ ഇരുമ്പ് ബോർഡ് ആളുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.












