തിരുവനന്തപുരം: വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ അറബി ഭാഷാ പ്രചാരണ ക്യാമ്പെയ്‌നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ ആണ് ക്യാമ്പെയ്ൻ നടത്തുന്നത്.
അറബി ഭാഷാ പഠന സംരക്ഷണ യജ്ഞം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അജൻഡകളും ക്യാമ്പെയ്ൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ഈ മാസം 15 മുതൽ മെയ് 31 വരെയാണ് ക്യാമ്പെയ്ൻ നടക്കുക. അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു വി. ശിവൻകുട്ടി ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തത്.
Discussion about this post