പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലെ പ്രസംഗത്തില്‍ പ്രശംസിച്ച് സംസാരിച്ചതോടെയാണ് ഇമ്രാന് ഖാന് എന്ന ഗണിതാധ്യാപകന്പ്രശസ്തനായത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 52 സൗജന്യ ആപ്പുകള്‍ തയ്യാറാക്കിയതിനായിരുന്നു മോദിയുടെ പ്രശംസ.
എന്നാല്‍ ഒരു അധ്യാപകനെന്ന നിലയിലുള്ള ചെറിയ ഒരു ശ്രമമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയില്‍ നന്ദിയുണ്ടെന്നും ഇമ്രാന് ഖാന് പറഞ്ഞു. രാജസ്ഥാനിലെ സംസ്കൃത സ്കൂള്‍ അധ്യാപകനായ ഇമ്രാന് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ വ്യാപിപ്പിക്കുന്നതിനായി പ്രാദേശിക ഭാഷയിലാണ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ബന്ധം പിടിക്കുന്നു.
ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ ഭാഗമായി ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ ഐ.ടി ടൂളുകള്‍ ഗ്രാമങ്ങളിലും എത്തിയ്ക്കണം. ഇത്തരം ഗാഡ്ജെറ്റുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള് പ്രാദേശിക ഭാഷയിലായിരിക്കണം. ഒരുപാട് നല്ല സോഫ്റ്റ്വെയറുകള് ഇംഗ്ലീഷില്‍ ലഭ്യമാണ്. എന്നാല്‍ അതൊക്കെ ഗ്രാമങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ പ്രാദേശിക ഭാഷയില്‍ കൂടി ലഭ്യമാക്കണം- ഇമ്രാന് പറയുന്നു.
ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ വെച്ച് പ്രസംഗിക്കുമ്പോഴാണ് ഇമ്രാന് ഖാനെക്കുറിച്ച പരാമര്‍ശിച്ചത്. ഇന്ത്യയുടെ ഉജ്ജ്വല ഭാവിയെക്കുറിച്ച് നല്ല വിശ്വാസമുണ്ടെന്നും ഇമ്രാന് ഖാന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആപ്പുകള്‍ നിര്‍മ്മിക്കുകയും അത് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post