ബെംഗളൂരു: ബെംഗളൂരു ടെസ്റ്റിലെ ആദ്യദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍കൈ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ശിഖര്‍ ധവാനും, 28 രണ്സെടുത്ത് മുരളി വിജയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 59 ഓവറില്‍ ഓള് ഔട്ട് ആവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ എ ബി ഡിവില്ലിയേഴ്സിനും (85) ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനും (38) മാത്രമേ പിടിച്ചുനില്ക്കാനയുള്ളൂ.
സ്പിന്നര്‍മാരാണ് രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ കുഴക്കിയത്. രവിചന്ദ്രന്‍ അശ്വനും രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് വീതം വീഴ്ത്തി. വരുണ്‍ ആരോണിനാണ് ഒരു വിക്കറ്റ്.
മെല്ലെ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിലെ എട്ടാം ഓവറില്‍ ഓപ്പണര്‍ വാന്സിലിനെയും (10) റണ്ണെടുക്കും മുമ്പ് ഡുപ്ലസിയെയും മടക്കി രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
നാലിന് 78 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ഡിവില്ലിയേഴ്സാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 105 പന്തില്‍ 85 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് 11 ബൗണ്ടറികളും ഒരു സിക്സുമടിച്ചു.
എല്‍ഗാറിനൊപ്പം നാലാം വിക്കറ്റില്‍ 33 റണ്‍സും ഡുമിനിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 42 റണ്‍സും ആറാം വിക്കറ്റില്‍ ഡെയ്ന്‍ വിലാസിനെ കൂട്ടുപിടിച്ച് 39 റണ്‍സും ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തിരുന്നു. അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മോര്‍നെ മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 200 കടത്തിയത്.
Discussion about this post