Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആറുവരിപ്പാതയിൽ എട്ടിന്റെ പണി കിട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

by Brave India Desk
Apr 18, 2023, 01:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ദേശീയപാത വികസനം വൻ തോതിൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ആറുവരിപ്പാതകളിലൂടെയുള്ള യാത്ര സാധാ‍രണമാവുകയാണ്.  ആറുവരിപ്പാതയിൽ യാത്ര ചെയ്യേണ്ടുന്നതെങ്ങനെയെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഏത് ട്രാക്കിൽ ഏതൊക്കെ വണ്ടി എങ്ങനെയൊക്കെ ഓടിക്കണമെന്നും ഓവർടേക്ക് ചെയ്യേണ്ടതെങ്ങനെയെന്നുമുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങളാണ് എം.വി.ഡി പുറപ്പെടുവിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് നിർദ്ദേശങ്ങൾ – 

Stories you may like

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

ആറുവരിയിൽ എട്ടിന്റെ പണി കിട്ടാതിരിക്കാൻ നമ്മുടെ നാട്ടിലും നാലു-ആറുവരിപ്പാതകൾ യാഥാർത്ഥ്യമാവുകയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടിയിരിക്കുന്നു.
ബഹുവരിപ്പാതകളിൽ എതിരെ വരുന്ന വാഹനങ്ങളും മറ്റു റോഡുപയോക്താക്കളും പൂർണ്ണമായി തടയപ്പെട്ടിരിക്കുന്നതിനാൽ നിലവിൽ നാം കാണുന്ന ഗുരുതര പരിക്കുകൾക്കും മരണത്തിനും കാരണമാകുന്ന മുഖാമുഖ-തലകൂട്ടിയിടിച്ചുള്ള അപകടസാധ്യത പൂർണ്ണമായി തടയാൻ കഴിയുന്നു. എന്നാൽ സമാന്തരമായി ഒരേ ദിശയിൽ കൂടിയ വേഗതയിൽ വാഹനങ്ങൾ ഓടിയ്ക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾക്ക് സാധ്യതയേറുന്നു എന്ന അവസ്ഥാവിശേഷവും ഉണ്ടാകുന്നു.

ഒറ്റഇരട്ടവരിപ്പാതകളിൽ മുന്നിലേയ്ക്കാണ് കൂടുതൽ ശ്രദ്ധ അഥവാ നോട്ടം വേണ്ടത്. പക്ഷെ ബഹുവരിപ്പാതകളിൽ എതിർ ദിശയിൽ വാഹനങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ മുന്നോട്ട് ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ശ്രദ്ധകൊടുത്ത് വേണം വാഹനം ഓടിക്കേണ്ടത്. അതിനായി റിയർവ്യൂ കണ്ണാടികളും ഇൻഡിക്കേറ്ററുകളും കൃത്യമായി ഉപയോഗിച്ച് ശീലിക്കേണ്ടിയുമിരിക്കുന്നു.

ആറുവരിപ്പാത ലെയിൽ ഗതാഗതം :–
ആറുവരിപ്പാതയിൽ ഒരു ദിശയിൽ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി തരംതിരിച്ച മൂന്ന് ലെയിനുകൾ അഥവാ ഇടനാഴികളാണ് ഉള്ളത്.
ഈ വേഗനിയന്ത്രണങ്ങൾ, എല്ലാത്തരം വാഹനങ്ങൾക്കും സുഗമവും സുരക്ഷിതവും സമയ-ഇന്ധനഷ്ടങ്ങൾ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുളളവയാണ്.

1] ഓവർടേക്കിംഗ് ലെയിൻ അഥവാ വർദ്ധിതവേഗഇടനാഴി (വലതുവശം) :

നാലുവരിപ്പാതയായാലും .ആറുവരിപ്പാതയായാലും ഏറ്റവും വലതു വശത്തെ വരി ഓവർ ടേക്കിംഗിനു മാത്രമോ ആമ്പുലൻസ് പോലുള്ള എമർജെൻസി വാഹനങ്ങൾക്ക് വേണ്ടി മാത്രമോ എപ്പോഴും ഒഴിച്ചിട്ട് ഇടതുവശത്തെ ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കുക.
ഓവർടേക്ക് ചെയ്യുമ്പോൾപോലും നിയമപരമായി നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി ലംഘിക്കപ്പെടാതെ ശ്രദ്ധിക്കുക.

2] നോർമൽ ലെയിൻ അഥവാ സുരക്ഷിതവേഗഇടനാഴി (Middle Lane) :

ആറുവരിപ്പാതകളിൽ ഒരേ ദിശയിലേയ്ക്കുള്ള മൂന്ന് ഇടനാഴികളിൽ മദ്ധ്യ ഇടനാഴിയിലൂടെ ദീർഘ ദൂരം പോകേണ്ട സുരക്ഷിതവേഗതയിൽ ഡ്രൈവ് ചെയ്യപ്പെടുന്ന വാഹനങ്ങൾക്കുള്ള ലെയിൻ അഥവാ ഇടനാഴിയാണ്.

3] ഹെവി വെഹിക്കിൾ ലെയിൻ അഥവാ കുറഞ്ഞവേഗഇടനാഴി (ഇടതു ലെയിൻ) :-

ഏറ്റവും ഇടതു വശത്തെ ലെയിനിൽ വേഗത നിയന്ത്രണമുള്ള വലിയ ട്രക്കുകൾ, ഇടതു വശത്തേയ്ക്ക് തിരിയേണ്ടുന്ന വാഹനങ്ങൾ, ഇരുചക്ര മുച്ചക്രവാഹനങ്ങൾ ബസ്സ് സ്റ്റോപ്പുകളിൽ ഇടയ്ക്കിടെ നിർത്തേണ്ടിവരുന്ന ബസ്സുൾ ഒക്കെയാണ് ഓടിക്കേണ്ടത്. മുന്നിലെ വാഹനത്തിന്റെ വേഗത വളരെ കുറഞ്ഞ് ഓവർടേക്ക് ചെയ്യേണ്ടിവരുമ്പോൾ മദ്ധ്യവരിയിലേയ്ക്കും ആവശ്യമെങ്കിൽ ഓവർക്കിംഗ് ലെയിനിലും കയറി തിരികെ ഇടതു ലെയിനിലേയ്ക്ക് വന്ന് യാത്ര തുടരാവുന്നതാണ്.

ഘട്ടംഘട്ടമായി നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷ ഉറപ്പുവരുത്തി വേഗപരിധി ലംഘിക്കാതെയും ലെയിൻമാറ്റം ചെയ്യാൻ ശ്രദ്ധിക്കുക.

ലെയിൻ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ :-

1) വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ഉള്ള ജനാലചില്ലുകളിൽ കാഴ്ചമറയുന്ന തരത്തിൽ സ്റ്റിക്കറുകളോ ഫിലിമുകളോ കർട്ടനുകളോ കളിപ്പാട്ടങ്ങളോ ലഗ്ഗേജുകളോ വയ്ക്കാതിരിക്കുക.

2) ഓവർ ടേക്കിംഗ് ആവശ്യം അറിയിക്കുന്നതിന് പകൽ ഹോണും രാത്രികാലങ്ങളിൽ ഹെഡ് ലൈറ്റ് ഫ്ലാഷ് സംവിധാനവും ഉപയോഗിക്കുക

3) രാത്രി യാത്രയിൽ HI beam ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ചും മുന്നിൽ 50/100 മീറ്ററിനുള്ളിൽ മറ്റൊരു വാഹനം മുന്നിലുള്ളപ്പോൾ.

4) വാഹനങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള OEM ലൈറ്റുകളും ഹോണുകളും മാത്രം ഉപയോഗിക്കുക.

5) നീല പച്ച തുടങ്ങിയ LED ലൈറ്റുകൾ ഫ്ലാഷർ/മിന്നുന്ന ഫാൻസി ലൈറ്റുകൾ വാഹനത്തിനുള്ളിലും പുറത്തും ഉപയോഗിക്കരുത്.

N.B : വാഹനം ചലിക്കുന്ന ദിശയിൽ വൈറ്റ് ലൈറ്റും പുറകിൽ ചുവന്ന ലൈറ്റുകളും വശങ്ങളലേയ്ക്ക് തിരിയാൻ ആമ്പർ/ഓറഞ്ച് ലൈറ്റുകളും മാത്രമേ പാടുള്ളു.

Tags: nhkeralaMVDSix LaneOvertakingguidelines
Share1
Tweet
Send
Share

Latest stories from this section

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies