Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

19 കോടി മുടക്കിയിട്ടും ഒരു സ്വിഫ്റ്റ് ഡിസയർ കാർ പോലും പൂർണമായി പാർക്ക് ചെയ്യാനാകില്ല; തിരുവനന്തപുരം നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിങ് സമുച്ചയത്തെച്ചൊല്ലി വീണ്ടും വിവാദം; തട്ടിപ്പിന്റെ ആദ്യരൂപമെന്ന് വിമർശനം

by Brave India Desk
Apr 18, 2023, 03:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; 18.89 കോടി രൂപ മുടക്കി നിർമിച്ച തിരുവനന്തപുരത്തെ മൾട്ടി ലെവൽ സ്മാർട്ട് പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് പിന്നാലെ വിവാദത്തിൽ. 19 കോടിയോളം മുടക്കിയിട്ടും ഇവിടെ പാർക്ക് ചെയ്യുന്ന കാറുകളുടെ പിൻഭാഗം മഴയും വെയിലുമേൽക്കുന്ന സ്ഥിതിയാണ്. ഇത്രയും പണം മുടക്കിയിട്ടും മീഡിയം കാറുകൾക്ക് പോലും പൂർണമായി പാർക്ക് ചെയ്യാനുളള സൗകര്യമില്ലാത്തതാണ് പുതിയ വിവാദമായിരിക്കുന്നത്.

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം നഗരസഭ അഞ്ച് നിലകളുളള പാർക്കിംഗ് സമുച്ചയം നിർമിച്ചത്. ഇത്രയും പണം മുടക്കി പാർക്കിംഗ് കേന്ദ്രമെന്ന പേരിൽ പണിത സ്ഥലത്ത് 22 കാറുകൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യം ഉളളത്. ഇത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാർക്കിംഗ് സ്ഥലത്തെ മറ്റൊരു പരിമിതി കൂടി ചർച്ചയാകുന്നത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മാരുതി 800, ആൾട്ടോ തുടങ്ങിയ നീളം കുറഞ്ഞ ചെറുകാറുകൾ മാത്രമാണ് പാർക്കിംഗ് സ്‌പേസിനുളളിൽ പൂർണമായി പാർക്ക് ചെയ്യാനാകുക. മാരുതി സ്വിഫ്റ്റ് ഡിസയർ പോലുളള വാഹനങ്ങൾ പോലും പിൻഭാഗം മഴയും വെയിലുമേൽക്കുന്ന തരത്തിൽ മാത്രമേ പാർക്ക് ചെയ്യാൻ കഴിയൂ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രോളും വിവാദങ്ങളും കൊഴുക്കുന്നത്.

തിരക്കേറിയ സെൻട്രൽ റെയിൽവേ സ്റ്റേഷന് എതിർവശമാണ് പാർക്കിംഗ് കേന്ദ്രം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചുരുങ്ങിയ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ ഇത്രയും കോടികൾ മുടക്കണമായിരുന്നോ എന്ന ചോദ്യം നേരത്തെ മുതൽ ഉയർന്നിരുന്നു. എന്നാൽ 22 കാറുകൾക്ക് പുറമേ 400 ഇരുചക്ര വാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാമെന്ന വാദമുയർത്തിയാണ് നഗരസഭ നേരത്തെ ഉയർന്ന വിവാദങ്ങളെ പ്രതിരോധിച്ചത്.

Tags: Multi Level Parking Spaceതിരുവനന്തപുരംtrivandrum mayorArya Rajendranഅഴിമതിമൾട്ടി ലെവൽ സ്മാർട്ട് പാർക്കിംഗ്തിരുവനന്തപുരം മേയർആര്യ രാജേന്ദ്രൻ
Share11
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies