പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി രാഷ്ട്രമായ ബെല്‍ജിയത്തില്‍ മൂന്നു പേര് പിടിയിലായി. ബെല്‍ജിയം നിയമമന്ത്രി കോയെന്‍ ഗീന്സ് ആണ് ഇക്കാര്യം അറിയിച്ചത്. അക്രമികള്‍ എത്തിയ ബെല്‍ജിയം രജിസ്ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് അറസ്റ്റുകള്‍ നടന്നത്.
വാടകയ്ക്ക് എടുത്ത കാറായിരുന്നു ഇത്. ബ്രസല്‍സിലെ മോലെന്ബീക്ക് പരിസര പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ ബെല്‍ജിയം പോലിസ് അറസ്റ്റ് ചെയതത്.
മൊറോക്കോയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റ സംഘത്തിന് അഭയം നല്‍കിയിരിക്കുന്ന പ്രദേശമാണിത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നേരത്തേ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
Discussion about this post