ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ 10,542 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കാനുള്ള സാദ്ധ്യത ഉള്ളതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
എന്നാൽ, ഒരു കൊവിഡ് രംഗത്തിനുള്ള സാധ്യത ഇല്ല എന്നാണ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കൊവിഡ് കേസുകൾ കുറയുമെന്നും ആരോഗ്യ വിദഗ്ധർ അറിയിക്കുന്നു,
Discussion about this post