പെർത്ത്: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ വരുൺ ആനന്ദിന് രണ്ടാം സ്വർണം. ഓസ്‌ട്രേലിയയിൽ വച്ച് നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ 12-14 വിഭാഗം ടെന്നീസ് സിംഗിൾസിലാണ് സ്വർണനേട്ടം. ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വരുൺ ആനന്ദ്.
ലോകത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ്. ഏപ്രിൽ 15 മുതൽ 21 വരെയാണ് മത്സരം നടക്കുന്നത്. വരുണിനോടൊപ്പം വൃക്കദാതാവായ അമ്മയും മത്സരത്തിൽ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നുണ്ട്.
ബംഗളൂരുവിൽ താമസിക്കുന്ന വരുൺ ആനന്ദിന്റെ പിതാവ് ആനന്ദ് അനന്തരാമനും അമ്മ ദീപ ആനന്ദുമാണ്.
Discussion about this post